2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഇര

 പ്രകാശ നീലിമയുള്ള മിഴികളും
 നേര്‍ത്ത വരകളാല്‍ ചാലിച്ച പീലികളും
 പനിനീര്‍പ്പൂപോലെ തുടുത്ത അധരങ്ങളും
 പാലിന്‍ പാട പോലുള്ള ചര്‍മ്മവും
 കൊച്ചു നുണക്കുഴികളും 
 അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി

 ആരും നോക്കിപ്പോകുന്നൊരു 
 വെൺപ്രാവിന്‍റെ സ്വാതന്ത്ര്യത്തോടെ
 നീലാകാശത്തില്‍
 മേഘങ്ങളില്‍ തട്ടിക്കളിച്ചു
 ജീവിക്കാന്‍ കൊതിച്ചവള്‍
 ഓർമ്മകൾ ഒരുക്കി വെച്ചു

ആരാലും  അറിയുന്നതിനു മുന്‍പേ
പ്രാണന്‍ പോകുന്ന വേദനയില്‍
അവള്‍ വിതുമ്പി,
കാമക്കണ്ണുകളുടെ ഇരയാണവളെന്ന്
ദയയ്ക്കായലയുമ്പോള്‍
ബാക്കി വെച്ച ഓര്‍മ്മകള്‍
എടുത്തെറിഞ്ഞു്
ഹൃദയം തകര്‍ന്നവളലറി ,

 ജീവിക്കണം ഇനിയുമവള്‍ക്കെന്നു് 
എങ്കിലും കാത്തിരുന്നു
അവള്‍ക്കുവേണ്ടി സ്വര്‍ഗ്ഗ തോഴിമാര്‍

2013, മാർച്ച് 17, ഞായറാഴ്‌ച

വീര മൃതി


എന്തിനു ഇത് കുഞ്ഞി ലക്ഷ്മിയമ്മയോടു 
പണത്തിനായപഹരിക്കുമ്പോള്‍
എന്തിനു ജീവന്‍ എടുത്തു മാറ്റുന്നു
കോപിക്കും നിങ്ങളോട് നീചരെ
ദൈവം വെറുതെ വിടില്ല നിങ്ങളെ
സ്വന്തം സുഹുര്തുക്കളും
മനസ്സലിയാത്ത മനസിന്‌
സ്നേഹം എന്നൊന്നില്ല
ദയ എന്നൊന്നില്ല
തുമ്പ് കിട്ടാതെ പോയാലും രക്ഷ കിട്ടില്ല
നിങ്ങള്‍ ക്രമിനലുകളെ ഓര്‍ക്കുക

 (തസ്കരന്മാരാൽ  പട്ടാപകൽ കൊല ചെയ്യപെട്ട ലക്ഷി കുട്ടി അമ്മയുടെ ഓർമയ്ക്ക് )

വേര്‍പ്പാട്

അവസാനമായി നനഞ്ഞ എന്‍ മിഴിയെ തലോടിയ 
പീലികളില്‍ നിന്നൊന്നു കൊഴിഞ്ഞപ്പോള്‍ 
നിഷ്കളങ്കമായ എന്‍ സുഹുര്‍ത്തിന്റെ മുഖത്ത് 
ഒന്ന് ചുംബിക്കാന്‍ ഇടവരാതെ 
കാലവും ജീവിതവും സമയവും 
മാറിയത് ഞാനറിഞ്ഞില്ല 
അവസാനമായി ------
അവളെനിക്കു വേണ്ടി കൈ വീശിയപ്പോള്‍ 
കരുതി വെച്ച എന്‍ കണ്ണുനീരിനെ 
തടയാനാകാതെ നിന്ന് പോയി ഞാന്‍ 


(ഇതെന്റെ പ്രിയ കൂട്ടുകാരി ഹസ്നയ്ക്ക് ).

2013, മാർച്ച് 4, തിങ്കളാഴ്‌ച


എന്തിനീ ക്രൂരത

എന്തിനീ ക്രൂരത നീചരെ
ഞങ്ങളോടി തെന്തിനു പറയുവിന്‍
സത്യ നീതി നന്മക്കായ്
അലയുവതെന്തിനു ക്രൂരരെ
പറയൂ  നീചരെ നിങ്ങള്‍ക്കുമില്ലേ
അമ്മയും സഹോദരികളും
ദയക്കായ് അലയുന്ന ഞങള്‍
ഇരയായ് കാണുന്ന നിങ്ങള്‍
കേള്‍ക്കുവിന്‍ ഞങ്ങളുടെ ദയനീയത
മാറ്റുവിന്‍ ദയവായ് ക്രൂരത

നിള പറയുന്നു 



അരുതേ ! എന്നെ കൊല്ലരുതേ 
ഒഴുകട്ടെ ഞാന്‍ ഇനിയും 
നാടിന്റെ അഭിമാനമായ് 
കൊതിയുണ്ട് മനുഷ്യരെ 
പഴയ ഓര്‍മ പുതുക്കാന്‍ 
ഇനിയും നല്‍കൂ എനിക്കായുസ്സ് 
എന്നമ്മയിലേക്ക് നീങ്ങാന്‍ 
കൊതിയുണ്ട് കേള്‍ക്കാന്‍ 
എന്നമ്മയുടെ സാന്ത്വനം 

മലയാളം ബ്ലോഗേര്‍സ് ഓണ്‍ലൈന്‍ മാസികയായ " ഇ മഷിയില്‍"  2013  ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് 

www.emashi.blogspot.com  

2012, ഡിസംബർ 1, ശനിയാഴ്‌ച

     മുഖം.

കഴിഞ്ഞു പോയ കാലങ്ങളില്‍
കരയാന്‍ മറന്ന നിമിഷങ്ങില്‍ 
അറിയാതെ പോയ ദിനങ്ങളില്‍ 
ഞാനാല്‍ ചെയ്ത തെറ്റില്‍ 
ഓര്‍ക്കാന്‍ മറന്ന ആ മുഖം 
അറിയാതെ ഓര്‍ത്തു പോയ്‌ 
 മാനത്ത് തെളിഞ്ഞ മാലാഖ
 പോല്‍  !


നിഴല്‍......... !
    
മഴയുള്ള ആ  രാത്രിയില്‍  
 അകലേ ഞാന്‍ കണ്ടു 
ഒരു നിഴല്‍ പോലെ 
 ജാലകം തുറന്നു ഞാന്‍ 
നോക്കിയ നേരമത് 
 എന്‍റെ മനസ്സില്‍ ഓടിയെത്തി 
അന്ന്‍ ആ രാത്രിയില്‍ 
 ആ മൂടല്‍ മഞ്ഞിന്‍റെ കുളിരില്‍ 
ഏറു കൊണ്ട പക്ഷിയെ പോലെ 
  കൈയ്യില്‍ ഒരു ഹൃദയവുമായി 
ഓടിയെത്തിയ നിമിഷങ്ങള്‍ !
 അതിന്നും ഒരു നിഴലാഴി 
 മനസ്സില്‍ ഒളിയുന്നു .




2012, നവംബർ 30, വെള്ളിയാഴ്‌ച

വിടരും മുമ്പേ 

വിടരും മുമ്പേ കൊഴിഞ്ഞ 
മാലഖയില്‍ ഞാന്‍ അറിയാതെ 
ചുംബിച്ചു പോയി പക്ഷെ 
അറിഞ്ഞില്ല ഞാന്‍ അന്ത്യ 
ചുംബനമെന്നന്നു 
അറിയാതെ ഓര്‍ത്തു പോയ്‌ 
കഴിഞ്ഞ കാലങ്ങളിലെ കളിചിരി 
മനസ്സില്‍ വിരിഞ്ഞ പൂ പോലെ 
ഹ്രദയത്തില്‍ നിന്നും മായാതെ .