പ്രകാശ നീലിമയുള്ള മിഴികളും
നേര്‍ത്ത വരകളാല്‍ ചാലിച്ച പീലികളും
പനിനീര്‍പ്പൂപോലെ തുടുത്ത അധരങ്ങളും
പാലിന്‍ പാട പോലുള്ള ചര്‍മ്മവും
കൊച്ചു നുണക്കുഴികളും
അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി
ആരും നോക്കിപ്പോകുന്നൊരു
വെൺപ്രാവിന്‍റെ സ്വാതന്ത്ര്യത്തോടെ
നീലാകാശത്തില്‍
മേഘങ്ങളില്‍ തട്ടിക്കളിച്ചു
ജീവിക്കാന്‍ കൊതിച്ചവള്‍
ഓർമ്മകൾ ഒരുക്കി വെച്ചു
ആരാലും അറിയുന്നതിനു മുന്‍പേ
പ്രാണന്‍ പോകുന്ന വേദനയില്‍
അവള്‍ വിതുമ്പി,
കാമക്കണ്ണുകളുടെ ഇരയാണവളെന്ന്
ദയയ്ക്കായലയുമ്പോള്‍
ബാക്കി വെച്ച ഓര്‍മ്മകള്‍
എടുത്തെറിഞ്ഞു്
ഹൃദയം തകര്‍ന്നവളലറി ,
ജീവിക്കണം ഇനിയുമവള്‍ക്കെന്നു്
എങ്കിലും കാത്തിരുന്നു
അവള്‍ക്കുവേണ്ടി സ്വര്‍ഗ്ഗ തോഴിമാര്‍
13 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്.ഇനിയും എഴുതുക.മോള്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
നന്നായിട്ടുണ്ട്.ഇനിയും എഴുതുക.മോള്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
നിന്ടെ കവിതകള്‍ ഞാന്‍ മുമ്പും വായിച്ചിട്ടുണ്ട് . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. എഴുതി കൊണ്ടേ ഇരിക്കൂ.
നിന്ടെ കവിതകള്‍ ഞാന്‍ മുമ്പും വായിച്ചിട്ടുണ്ട് . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. എഴുതി കൊണ്ടേ ഇരിക്കൂ.
കൊള്ളാലോ....
ആദ്യമായിട്ടാണിവിടെയെത്തുന്നത്.
നന്നായിട്ടുണ്ട് ,,, ആശംസകള്‍
I LIKE IT.
GOD BLESS YOU
ENIUM EZUTHUKAA
മോള്‍ടെ കവിതകള്‍ വായിച്ചു.കൂടുതല്‍ എഴുതണം....വേര്‍പാടിന്റെ വേദന എല്ലാത്തിലും കാണുന്നു..ചെടികളും പൂക്കളും ഒക്കെ ഉള്ള നിറങ്ങളുടെ ലോകം കൂടി ഉള്‍പ്പെടുത്തി കൂടെ മോളു.....നമകള്‍ നേരുന്നു...
ആരും നോക്കിപ്പോകുന്ന സ്വാതന്ത്ര്യം എന്നുള്ളിടത്ത് ആരും അസൂയപ്പെടുന്ന എന്നാക്കിയാൽ ഭംഗി കൂടില്ലേ? എല്ലാവരും ആഗ്രഹിക്കുന്നതും എന്നാൽ കിട്ടാത്തതുമായ ഒന്നാണ് സ്വാതന്ത്ര്യം.
ഒരുപാടു വായിക്കണം.
വായനയിലാണ് കവിത വിളയുക. മിടുക്കി.
കവിത വയിച്ചു , വളരെ നന്നായിട്ടുണ്ട്, ഹൈഫയും, ഷെറിയും കൂടെ വായിച്ചു , ഞങ്ങളുടെ ഇഷ്ടം അറിയിക്കുന്നതോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരുന്നു . എഴുത്തിന്‍റെ വഴിയില്‍ തുടരുക ..
നല്ലവരികള്‍ കൂടുതല്‍ പേര്‍ കാണട്ടെ !!.
nice one
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ